Breaking NewsUncategorized

ഹൈദറാബാദിലെ മൗലാന ആസാദ് നാഷണല്‍ യൂണിവേര്‍സിറ്റിയും അല്‍ മവാസിം ഗ്രൂപ്പും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു

ദോഹ. ഹൈദറാബാദിലെ മൗലാന ആസാദ് നാഷണല്‍ യൂണിവേര്‍സിറ്റിയും അല്‍ മവാസിം ഗ്രൂപ്പും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. ഖത്തര്‍, യു.എ.ഇ, ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ രാജ്യങ്ങളില്‍ ഡോക്യൂമെന്റ് ക്‌ളിയറിംഗ്, ലീഗല്‍ ട്രാന്‍സിലേഷന്‍, പി.ആര്‍. ഒ. സര്‍വീസുകള്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന അല്‍ മവാസിം ഗ്രൂപ്പ് ഹൈദറാബാദിലെ മൗലാന ആസാദ് നാഷണല്‍ യൂണിവേര്‍സിറ്റിയുമായി ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.

ഖത്തര്‍, യു.എ.ഇ, മറ്റു ജിസിസി രാജ്യങ്ങള്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിയാവശ്യാര്‍ഥം പുറപ്പെടുന്നവര്‍ക്ക് ആവശ്യമായ പരിശീലനം, ഇന്റേര്‍ണ്‍ഷിപ്പ്, പ്‌ളേസ്്‌മെന്റ് തുടങ്ങിയ സേവനങ്ങള്‍ നല്‍കാനും മറ്റു മാനവശേഷി വികസന രംഗങ്ങളില്‍ സഹകരിക്കുവാനും ധാരണയായി.

യൂണിവേര്‍സിറ്റി സ്‌കൂള്‍ ഓഫ് കൊമേഴ്‌സ് ആന്റ് ബിസിനസ് മാനേജ്‌മെന്റ്് ഡീന്‍ പ്രൊഫസര്‍ ബദീഉദ്ധീന്‍ അഹ് മദ്, വകുപ്പ് മേധാവി ഡോ. അഹ് മദ് അസീം , അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സെയ്തലവി എന്നിവര്‍ സംബന്ധിച്ചു.

അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷഫീഖ് കൊടങ്ങാട്, അല്‍ മവാസിം അക്കാദമി മാനേജര്‍ നൗഫര്‍ കൊടങ്ങാട് എന്നിവര്‍ കമ്പനിയെ പ്രതിനിധീകരിച്ചു.

Related Articles

Back to top button
error: Content is protected !!