Breaking NewsUncategorized
അല്‍ മീറാദിലെയും സൗത്ത് വെസ്റ്റ് മുഐതറിലെയും റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ 60 ശതമാനവും പൂര്‍ത്തിയാക്കി
ദോഹ: അല്‍ മീറാദിലെയും സൗത്ത് വെസ്റ്റ് മുഐതറിലെയും റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ 60 ശതമാനവും പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാല്‍ അറിയിച്ചു. പാക്കേജ് 6, മൊത്തം പദ്ധതി ജോലികളുടെ 60% പൂര്‍ത്തിയാക്കിയതായും ഏകദേശം 55% വികസനത്തിനായി ആസൂത്രണം ചെയ്ത റോഡുകള്‍ ഗതാഗത ആവശ്യങ്ങള്‍ക്കായി തുറന്നുകൊടുത്തതായും അഷ്ഗാല്‍ അറിയിച്ചു.
