Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇശല്‍ വസന്തം പ്രോമോ വീഡിയോ പ്രകാശനം ചെയ്തു

ദോഹ: മാപ്പിളപ്പാട്ട് മേഖലയിലെ പ്രശസ്തരായ പഴയ കാല ഗാനരചയിതാക്കളെയും ഗായകരേയും സംഗീത സംവിധായകരേയും പുതിയ തലമുറക്കു പരിചയപ്പെടുത്തുന്ന ഇശല്‍ വസന്തം ടി.വി പരിപാടിയുടെ പ്രോമോ വീഡിയോ ദോഹാ സൈത്തൂന്‍ റസ്റ്റോറന്റ് ഹാളില്‍ വെച്ച് പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും, അലി ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടറുമായ കെ. മുഹമ്മദ് ഈസ പ്രകാശനം ചെയ്തു. ഇശല്‍ വസന്തം പ്രോഗ്രാം സാരഥികളായ ഷമീര്‍ ഷര്‍വാനി, ഫൈസല്‍ എളേറ്റില്‍, ജ്യോതി വെള്ളല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

ദോഹയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന പ്രഗത്ഭ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

മാപ്പിളപ്പാട്ട് സംഗീത മേഖലയില്‍ മികച്ച ഗാനങ്ങള്‍ സമ്മാനിച്ച അതുല്യ പ്രതിഭകളെ പരിചയപ്പെടുവാനും അവരുടെ സംഗീതാനുഭവങ്ങള്‍ പുതിയ തലമുറക്കു പകര്‍ന്ന് നല്‍കാനുമായി ആരംഭിക്കുന്ന സംഗീത പരമ്പരയിലൂടെ മണ്‍മറഞ്ഞുപോയ പ്രശസ്തരായ ഗാനരചയിതാക്കള്‍, സംഗീത സംവിധായകര്‍, ഗായകര്‍ എന്നിവരുടെ ജീവിതവും കാലഘട്ടവും ഓര്‍ത്തെടുക്കുന്നതാണ് ഇശല്‍ വസന്തം.

2024 ഏപ്രില്‍ മാസം മുതല്‍ പ്രമുഖ ടെലിവിഷന്‍ ചാനലില്‍ ആഴ്ചയില്‍ രണ്ട് എപ്പിസോഡുകളിലായി പ്രസ്തുത പരിപാടി സംപ്രേഷണം ചെയ്യുമെന്ന് ഇശല്‍ വസന്തം ടീം പരിപാടിയില്‍ അറിയിച്ചു.

Related Articles

Back to top button