മീനാക്ഷി അഭിലാല്‍ ശ്രീധറിനെ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം ആദരിച്ചു
ദോഹ. മീനാക്ഷി അഭിലാല്‍ ശ്രീധറിനെ യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം ആദരിച്ചു. മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന പ്രഥമ യു.ആര്‍എഫ് ഗ്‌ളോബല്‍ അവാര്‍ഡ് ചടങ്ങിന് ചെയ്ത സേവനം മുന്‍നിര്‍ത്തിയാണ് അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്.
ഇടപ്പള്ളി ഹൈദറാബാദി കിച്ചണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യു.ആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ് അപ്രിസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.
യു.ആര്‍എഫ് ഗ്‌ളോബല്‍ അവാര്‍ഡ്‌സ് ചീഫ് കോര്‍ഡിനേറ്ററും ജി.സി.സി ജൂറിയുമായ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
