Breaking NewsUncategorized
അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം തകര്‍ത്ത് ലാന്‍ഡ് കസ്റ്റംസ് അധികൃതര്‍

അമാനുല്ല വടക്കാങ്ങര
ദോഹ: അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം തകര്‍ത്ത് ലാന്‍ഡ് കസ്റ്റംസ് അധികൃതര്‍ . 12.30 ഗ്രാം ഹാഷിഷ്, 41 ലിറിക്ക ഗുളികകള്‍, 3 മയക്കുമരുന്ന് ഗുളികകള്‍ എന്നിവ കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നിരവധി ഫോട്ടോകളില്‍, പരിശോധനയ്ക്കിടെ കാറിനുള്ളില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയതായി പറയുന്നു.
അതനുസരിച്ച്, പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും രാജ്യത്തെ അധികാരികള്‍ക്ക് റഫര്‍ ചെയ്യുകയും ചെയ്തു.