ഖത്തറില്‍ ഹോട്ടല്‍ റൂമുകളുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ വര്‍ഷം ലോകകപ്പിന് മുന്നോടിയായുള്ള ശ്രദ്ധേയമായ നേട്ടത്തില്‍, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഖത്തര്‍ ഹോട്ടല്‍ താക്കോലുകളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവ് .നേടി. ഹോട്ടല്‍ റൂമുകളുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ദ്ധനയാണ് ഖത്തര്‍ നേടിയതെന്ന് ഖത്തര്‍ ടൂറിസം സിഒഒ, ബെര്‍ത്തോള്‍ഡ് ട്രെന്‍കെല്‍ പറഞ്ഞു: ”ഒരു വര്‍ഷം മുമ്പ്, ഉണ്ടായിരുന്നേതിനേക്കാള്‍ ഇന്ന് ഞങ്ങള്‍ക്ക് 31 ശതമാനം കൂടുതല്‍ കീകള്‍ ഉണ്ട്, ഇത് ഒരു രാജ്യവും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ നേടിയിട്ടില്ലാത്ത ഒരു വലിയ വിപുലീകരണമാണ്,അടുത്തിടെ സമാപിച്ച യുഎഫ്‌ഐ എംഇഎ കോണ്‍ഫറന്‍സില്‍ ബുധനാഴ്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തര്‍ ടൂറിസത്തില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 38,506 ഹോട്ടലുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും താക്കോലുകള്‍ ഉണ്ട്. ഫെയര്‍മോണ്ട് ദോഹയുടെയും റാഫിള്‍സ് ദോഹയുടെയും ആസ്ഥാനമായ കത്താറ ടവേഴ്സ്, ദി നെഡ് ദോഹ, റിക്സോസ് ഗള്‍ഫ് ഹോട്ടല്‍ ദോഹ റിസോര്‍ട്ട്, വാല്‍ഡോര്‍ഫ് അസ്റ്റോറിയ ലുസൈല്‍ ദോഹ എന്നിവയും അടുത്തിടെ രാജ്യത്ത് തുറന്ന ്ുതിയ ഹോട്ടലുകളില്‍ ഉള്‍പ്പെടുന്നു.
ഈ വര്‍ഷാവസാനത്തോടെ, ഖത്തറിന് 40,000 ഹോട്ടല്‍ താക്കോലുകള്‍, 330,000 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, 6.5 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഓഫീസ് സ്ഥലം എന്നിവ ഉണ്ടായിരിക്കുമെന്ന് മിഡില്‍ ഈസ്റ്റിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സിയും ഉപദേശക സ്ഥാപനവുമായ വാലുസ്ട്രാറ്റ് പറയുന്നു.
9,000 താക്കോലുകള്‍ അടങ്ങുന്ന കുറഞ്ഞത് 46 ഹോട്ടലുകളെങ്കിലും കഴിഞ്ഞ വര്‍ഷം തുറന്നിട്ടുണ്ടെന്നും അവയില്‍ 62 ശതമാനവും 5-സ്റ്റാര്‍ വിഭാഗത്തിലാണെന്നും അത് വിശദീകരിച്ചു. മൊത്തം ഹോട്ടല്‍ മുറികളുടെ 40 ശതമാനവും ലുസൈല്‍, വെസ്റ്റ് ബേ ഏരിയകളിലായിരുന്നു.