കള്‍ച്ചറല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ: കള്‍ച്ചറല്‍ഫോറം ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ഡോണര്‍ സെന്റര്‍, ലുലു ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.നൂറിലധികം പേര്‍ രക്തം ദാനം നിര്‍വഹിച്ചു.
ടീം വെല്‍ഫെയര്‍ അംഗങ്ങളുടെ സഹകരണത്തോടെ ക്യാമ്പില്‍ ഐ. സി. ബി. എഫ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ അംഗത്വമെടുക്കാനുള്ള സൗകര്യം ഒട്ടേറെ പേര്‍ ഉപയോഗപ്പെടുത്തി.
ഐ സി ബി എഫ് ഭാരവാഹികളായ ഷാനവാസ് ബാവ, ദീപക് ഷെട്ടി, വര്‍ക്കി ബോബന്‍, മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ കുല്‍ദീപ് കൗര്‍, കുല്‍വന്ദര്‍ സിംഗ്, മുന്‍ പ്രസിഡന്റ് വിനോദ് നായര്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ. സി. മുനീഷ്, വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, ചന്ദ്രമോഹന്‍ ജനറല്‍ സെക്രട്ടറിമാരായ തസീന്‍ അമീന്‍, മജീദ് അലി, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പിന് കള്‍ച്ചറല്‍ ഫോറം സേവന വിഭാഗം കണ്‍വീനര്‍ ഫൈസല്‍ എറണാകുളം, മെഡിക്കല്‍ സപ്പോര്‍ട്ട് ഹെഡ് സുനീര്‍, ഷരീഫ് പാലക്കാട്, നിസ്താര്‍ എറണാകുളം, റസാഖ് കാരാട്ട്, ഫാത്തിമ തസ്‌നീം, നുഫൈസ, മുഫിദ അഹദ്, ഫര്‍ഹാന്‍ കണ്ണൂര്‍, ഷഫീഖ് ആലപ്പുഴ, ഹാരിസ്, അബൂസ് പട്ടാമ്പി, മുബീന്‍ തിരുവനന്ദപുരം, സമീല്‍ മലപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി