Uncategorized
മുഴുവന്‍ അംഗങ്ങളേയും ഐസിബിഎഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്ത് ഖത്തര്‍ ഐ.എം.സി.സി
ദോഹ. സംഘടനയിലെ മുഴുവന്‍ അംഗങ്ങളേയും ഐസിബിഎഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്ത് ഖത്തര്‍ ഐ.എം.സി.സി മാതൃകയായി. സംഘടനയിലെ മുഴുവന്‍ മെമ്പര്‍മാരെയും ഉള്‍പ്പെടുത്തുന്നതിന്റെ രേഖകള്‍ ഐസിബിഎഫ്പ്രസിഡന്റ് ഷാനവാസ് ബാവക്ക് കൈമാറി. ഖത്തര്‍ ഐ.എം.സി.സി പ്രസിഡന്റ് ഇലിയാസ് മട്ടന്നൂര്‍ ജനറല്‍ സിക്രട്ടറി ജാബിര്‍ ബേപ്പൂര്‍ നൗഷിര്‍ ടി ടി, ഐ.എം.സി.സി
ഇന്‍ഷ്യൂറന്‍സ് കണ്‍വീനര്‍ മുനീര്‍ പി.ബി എന്നിവര്‍ ചേര്‍ന്നാണ് രേഖകള്‍ കൈമാറിയത്. ഐസിബിഎഫ ഹെഡ്ഡ് ഓഫ് ഇന്‍ഷൂറന്‍സ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കുല്‍ദീപ് കൗര്‍ ബഹല്‍, മുഹമ്മദ് കുഞ്ഞി , ശങ്കര്‍ ഗൗഡ് തുടങ്ങിയവര്‍ സന്നിഹിതരായി