
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 253 പേര്‍ പിടിയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 253 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 247 പേരേയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 6 പേരെയുമാണ് പിടികൂടിയത്.
പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരൊക്കെ പിഴയടക്കേണ്ടിവരുമെന്നും മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.