ഇറച്ചിപ്പൊതിയില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി.
ഇറച്ചി പൊതിയില്‍ ഒളിപ്പിച്ച നിലയിലാണ് അനധികൃത വസ്തുക്കള്‍ കണ്ടെത്തിയത്. 242 ഗ്രാം ഷാബോ, 647 ഗ്രാം ഹെറോയിന്‍, 1,090 ഗ്രാം ഭാരമുള്ള കൊക്കെയ്ന്‍ എന്നിവയുള്‍പ്പെടെ ക്യാപ്സ്യൂളുകളുടെ രൂപത്തിലായിരുന്നു പിടികൂടിയ മയക്കുമരുന്ന്.