പാരീസില്‍ നടന്ന 2023 വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഖത്തര്‍ എയര്‍വേയ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ: 2023 ജൂണ്‍ 20 ന് പാരീസില്‍ നടന്ന 2023 വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഖത്തര്‍ എയര്‍വേയ്‌സ് .
ഖത്തര്‍ എയര്‍വേയ്സിന് ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് അവാര്‍ഡ് ലഭിച്ചു. ആഗോള ഉപഭോക്താക്കള്‍ പത്താം തവണയും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസായി ഖത്തര്‍ എയര്‍വേയ്സിനെ തിരഞ്ഞെടുത്തു. ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍, എച്ച്ഐഎ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍
എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ അല്‍ മൗര്‍ജാന്‍ ലോഞ്ചിന് ഖത്തര്‍ എയര്‍വേയ്സ് അവാര്‍ഡ് നേടിയത് ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് വിഭാഗത്തില്‍ അതിന്റെ ആധിപത്യത്തെ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിംഗിനുള്ള പ്രധാന ബഹുമതിയും അല്‍ മൗര്‍ജാന്‍ ലോഞ്ചിന് ലഭിച്ചു. അവാര്‍ഡുകളുടെ ചരിത്രത്തില്‍ പതിനൊന്നാം തവണയും മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്ന പദവി ഖത്തര്‍ എയര്‍വേയ്സിന് ലഭിച്ചു.