Breaking NewsUncategorized

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ട്രാവല്‍ ക്ലിനിക് സേവനങ്ങള്‍ വിപുലീകരിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററിലെ ട്രാവല്‍ ക്ലിനിക് അതിന്റെ സേവനങ്ങള്‍ വിപുലീകരിച്ചു. യാത്രക്കാര്‍ സമയത്തിന് മുമ്പേ സേവനം ലഭ്യമാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ക്ലിനിക്കില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഇപ്പോള്‍ ആഴ്ചയില്‍ അഞ്ച് ദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. യാത്ര ചെയ്യുന്ന സ്ഥലത്തെ ആശ്രയിച്ച് കണ്‍സള്‍ട്ടേഷനുകളും വാക്സിനുകളും തേടണമെന്ന് സിഡിസി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി നിര്‍ദ്ദേശിക്കുന്നു.

യാത്രാ സംബന്ധമായ അസുഖങ്ങളുണ്ടെന്ന് സംശയിക്കുന്ന വിദേശ യാത്രകളില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍, മലേറിയ പ്രതിരോധം, പ്രീ-ട്രാവല്‍ കണ്‍സള്‍ട്ടേഷനുകള്‍, കൗണ്‍സിലിംഗ്, ചികിത്സ തുടങ്ങിയ പ്രതിരോധ മെഡിക്കല്‍ പരിചരണം ട്രാവല്‍ ക്ലിനിക്ക് നല്‍കുന്നു.

രാവിലെ 8 മുതല്‍ 11 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും ട്രാവല്‍ ക്‌ളിനിക് പ്രവര്‍ത്തിക്കും. പ്രതിരോധ കുത്തിവയ്പ്പുകളും മരുന്നുകളും മറ്റ് പ്രതിരോധ നടപടികളും ആവശ്യമായ നിര്‍ദേശങ്ങളും ട്രാവല്‍ ക്ലിനിക്കില്‍ നിന്ന് ലഭിക്കും.

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഫിസിഷ്യന്‍ വഴി യാത്രക്കാര്‍ക്ക് റഫര്‍ ചെയ്യാം അല്ലെങ്കില്‍ 40254003 എന്ന ഹോട്ട്ലൈനില്‍ വിളിച്ച് അപ്പോയിന്റ്‌മെന്റ് നേടാം.

Related Articles

Back to top button
error: Content is protected !!