എയര്‍പോര്‍ട്ടില്‍ തിരക്കേറി, യാത്രക്കാര്‍ നേരത്തെയെത്തണം
അമാനുല്ല വടക്കാങ്ങര
ദോഹ. പെരുന്നാളവധിയും വേനലവധിയും ഒരുമിച്ചു വന്നതോടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരക്കേറി. കുടുംബത്തോടൊപ്പം പെരുന്നാളാഘോഷിക്കുവാന്‍ നാട്ടിലേക്ക് പോകുന്നവരും, ഖത്തറിലുള്ള കുടുംബത്തോടൊപ്പം പെരുന്നാളാഘോഷിക്കുവാന്‍ ഖത്തറിലേക്കും വരുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതോടെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
യാത്രയുടെ ഒരു മണിക്കൂര്‍ മുമ്പ് തന്നെ ചെക്കിന്‍ കൗണ്ടറുകള്‍ ക്‌ളോസ് ചെയ്യേണ്ടതിനാല്‍ പല വിമാനകമ്പനികളും യാത്രക്കാരോട് നേരത്തെയെത്തുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മിക്ക വിമാനങ്ങളും ഓവര്‍ ബുക്ക്ഡ് ആയതിനാല്‍ വൈകിയെത്തിയാല്‍ യാത്ര മുടങ്ങാനും സാധ്യതയുണ്ട്.
നേരത്തെ ചെക്കിന്‍ ചെയ്യുന്നവര്‍ക്ക്് അധിക ബാഗേജും മറ്റാനുകൂല്യങ്ങളും പ്രഖ്യാപിച്ചാണ് ഖത്തര്‍ എയര്‍ വേയ്്‌സ്് യാത്രക്കാരെ സ്വാധീനിക്കുന്നത്. ഖത്തര്‍ എയര്‍ വേയ്‌സിന്റെ നേരത്തെ ചെക്കിന്‍ ചെയ്യുന്നവര്‍ക്കുള്ള ഓഫറിന് വലിയ സ്വീകാര്യത ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിയുന്നതും ഓണ്‍ ലൈനില്‍ ചെക്കിന്‍ ചെയ്യുക, എയര്‍പോര്‍ട്ടിലെ സെല്‍ഫ് ചെക്കിന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക, എയര്‍പോര്‍ട്ട് ഷോര്‍ട്ട് ടേം പാര്‍ക്കിംഗ് പ്രയോജനപ്പെടുത്തുക, അനുവദിച്ചതിലും അധികം ലഗേജ് കൊണ്ടുവരാതിരിക്കുക മുതലായവയാണ് ബന്ധപ്പെട്ടവര്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍.