നരിക്കുനി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കെ സി അബ്ദുല്‍ ഖാദറിന് സ്വീകരണവും പ്രവര്‍ത്തക സംഗമവും
ദോഹ. നരിക്കുനി പഞ്ചായത്ത് കെഎംസിസിയുടെ പ്രവര്‍ത്തക സംഗമവും, സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ സി അബ്ദുല്‍ ഖാദറിനുള്ള സാഹിബിന് സ്വീകരണവും നടന്നു. മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി സുഹൈല്‍ കെ പി ഉദ്ഘാടനം ചെയ്ത യോഗത്തില്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസല്‍ കെ കെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാബിര്‍ ദാരിമി കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് ബാവാ റസാഖ് എന്നിവര്‍ സംസാരിച്ചു
മറുപടി പ്രസംഗത്തില്‍ കെ സി അബ്ദുല്‍ ഖാദര്‍ നിലവിലെ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തു
ഐസിബിഫ് ഇന്‍ഷുറന്‍സ് പദ്ധതി, കോഡിനേറ്റര്‍ മഹ്ഫില്‍ അവതരിപ്പിച്ചു, താല്‍പര്യമുള്ള അംഗങ്ങള്‍ കോഡിനേറ്ററുമായോ (+97466901966) പഞ്ചായത്ത് ഭാരവാഹികളുമായോ ബന്ധപ്പെട്ട് ഫോം പൂരിപ്പിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു
എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നല്‍കാന്‍ തീരുമാനിച്ചു, പഞ്ചായത്ത് കമ്മിറ്റി സ്വതന്ത്രമായി നടത്താന്‍ തീരുമാനിച്ച മ്യൂച്ചല്‍ ഫണ്ട് സംവിധാനത്തെ കുറിച്ച് പഠിച്ചു തീരുമാനങ്ങള്‍ അറിയിക്കാന്‍ സെക്രട്ടറി ഷമ്മാസിനെ ചുമതലപ്പെടുത്തി
പ്രസിഡന്റ് റസാക്ക് അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷമ്മാസ് സ്വാഗതവും, സെക്രട്ടറി റിയാസ് നന്ദിയും പറഞ്ഞു.