Uncategorized

സ്വദേശികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ആടുകളെ നല്‍കുന്ന പദ്ധതിക്ക് വമ്പിച്ച പ്രതികരണം


അമാനുല്ല വടക്കാങ്ങര

ദോഹ: കത്തറില്‍ സ്വദേശികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ആടുകളെ നല്‍കുന്ന പദ്ധതിക്ക് വമ്പിച്ച പ്രതികരണം . വിദാം കമ്പനിയുമായി സഹകരിച്ച് വ്യാഴാഴ്ചയാണ് സബ്‌സിഡി നിരക്കില്‍ ആടുകളെ ലഭ്യമാക്കാന്‍ തുടങ്ങിയത്.

സബ്സിഡിയുള്ള ആടുകളെ വില്‍ക്കുന്നതിനായി വിദാം നിയോഗിച്ച എല്ലാ പോയിന്റുകള്‍ക്കും ധാരാളമാളുകളാണ് ബന്ധപ്പെട്ടതെന്ന് വിദാം ഫുഡ് കമ്പനിയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മൂസ അല്‍ ഒത്മാന്‍ പറഞ്ഞു

മുനിസിപ്പാലിറ്റി മന്ത്രാലയവും വിദാം ഫുഡ് കമ്പനിയുമായി ഏകോപിപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഈ സംരംഭം ആരംഭിച്ചതെന്ന് അല്‍ ഒത്മാന്‍ പറഞ്ഞു. ജൂണ്‍ 22 ന് ആരംഭിച്ച സംരംഭം 2023 ജൂലൈ 1 വരെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

അല്‍ ഷമാല്‍, അല്‍ ഖോര്‍, ഉം സലാല്‍, അല്‍ വക്ര, അല്‍ ഷീബിയ എന്നിവിടങ്ങളിലെ വിദാം അറവുശാലകളില്‍ സബ്സിഡി നിരക്കിലുള്ള ആടുകള്‍ ലഭ്യമാണ്.

ഈ സംരംഭത്തിന് കീഴില്‍, ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായ ആടുകളെ ലഭിക്കും. 40 കിലോഗ്രാമും അതില്‍ കൂടുതലുമുള്ള ആടുകള്‍ക്ക് 1,000 റിയാലാണ് വില. കശാപ്പിനും മറ്റ് സേവനങ്ങള്‍ക്കുമായി 50 റിയാല്‍ ഈടാക്കും.

സബ്സിഡിയുള്ള ആടുകള്‍ക്ക് പുറമേ, ഈദ് അല്‍ അദ്ഹയ്ക്ക് വിവിധ തരത്തിലുള്ള ബലിമൃഗങ്ങളെയും വിദം വാഗ്ദാനം ഒരുക്കിയിട്ടുണ്ട്.

”ഈദ് അല്‍ അദ്ഹയ്ക്ക് ഇറക്കുമതി ചെയ്ത അറബിക് ആടുകള്‍, കശാപ്പിന് ശേഷം 18-22 കിലോഗ്രാം തൂക്കമുള്ള മാംസം, വിദാമിന്റെ എല്ലാ അറവുശാലകളില്‍ നിന്നും 1,300 റിയാലിന് ശേഖരിക്കാം അല്ലെങ്കില്‍ വിദാം ആപ്പില്‍ നിന്ന് 1,350 റിയാലിന് കൂപ്പണായി വാങ്ങുകയും ചെയ്യാം.

എന്നാല്‍ ”ഈദ് അല്‍ അദ്ഹയ്ക്കുള്ള സൊമാലിയന്‍ ആടുകള്‍, കശാപ്പിന് ശേഷം 12-15 കിലോഗ്രാം തൂക്കമുള്ള മാംസം, വിദാമിന്റെ എല്ലാ അറവുശാലകളില്‍ നിന്നും 625 റിയാലിന് ശേഖരിക്കാം, അല്ലെങ്കില്‍ വിദാം ആപ്പില്‍ നിന്ന് 675 റിയാലിന് കൂപ്പണ്‍ വാങ്ങാം.

ഈദ് അല്‍ അദ്ഹയ്ക്ക് മുന്നോടിയായി ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭക്ഷണശാലകളില്‍ മുനിസിപ്പാലിറ്റികള്‍ പരിശോധന കാമ്പെയ്നുകള്‍ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!