എയര്‍പോര്‍ട്ടില്‍ തിരക്കൊഴിയുന്നില്ല ; യാത്രക്കാര്‍ നേരത്തെയെത്തണം

അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരക്കൊഴിയുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവധി ചിലവഴിക്കാന്‍ പോകുന്നവരും വെക്കേഷന് അവനവന്റെ നാടുകളിലേക്ക് പോകുന്നവരുമായി ആയിരങ്ങളാണ് നിത്യവും എയര്‍പോര്‍ട്ടിലെത്തുന്നത്. പല വിമാനങ്ങളും വൈകുന്നതും കണക് ഷന്‍ മിസ്സാകുന്നതുമൊക്കെ തുടര്‍ക്കഥയാകുമ്പോള്‍ പലപ്പോഴും കണ്‍ഫേം ചെയ്ത ടിക്കറ്റുളളവര്‍ക്ക് പോലും യാത്ര മുടങ്ങാം. അതിനാല്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂറെങ്കിലും മുമ്പ് എയര്‍പോര്‍ട്ടിലെത്തുകയോ നേരത്തെ തന്നെ ഓണ്‍ ലൈനായി ചെക്കിന്‍ ചെയ്യുകയോ ചെയ്യുന്നതാകും നല്ലത്.
ഇന്നലെ നേരത്തെയെത്താതിരുന്ന നിരവധി യാത്രക്കാര്‍ക്കാണ് യാത്ര മുടങ്ങിയത്. വിമാനം ഓവര്‍ ബുക്ക്ഡ് ആയതിനാല്‍ ആദ്യം എത്തിയവര്‍ക്ക് സീറ്റ് ലഭിച്ചുവെന്നാണ് അറിയുന്നത്. യാത്രക്കാര്‍ നേരത്തെയെത്തിയാല്‍ യാത്ര മുടങ്ങാതെ നോക്കാമെന്നാണ് നിരീക്ഷണം