Uncategorized

യൂത്ത് ഫോറം ഫാന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ ഫുട്‌ബോള്‍ ലോകകപ്പ് കളിയാരവങ്ങള്‍ക്ക് ആവേശം പകര്‍ന്ന് യൂത്ത് ഫോറം സംഘടിപ്പിക്കുന്ന സെവന്‍സ് ഫാന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് സി എന്‍ എ ക്യു സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കും. ലോകകപ്പിന് യോഗ്യത നേടിയ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചും ഖത്തറിലെ വിവിധ പ്രാദേശിക ഫുട്‌ബോള്‍ കൂട്ടായ്മകളില്‍ നിന്നുമായി 32 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

ഇന്ന് വൈകുന്നേരം 8 മണി മുതല്‍ യോഗ്യത തല മത്സരങ്ങളും , നാളെ (വെള്ളി) വൈകുന്നേരം 3 മണി മുതല്‍ കോര്‍ട്ടര്‍, ഫൈനല്‍ മത്സരങ്ങളും ആണ് നടക്കുക. മത്സരത്തില്‍ വിജയികളാകുന്ന ടീമുകള്‍ക്കുള്ള സമ്മാനങ്ങള്‍ വെള്ളിയാഴ്ച എട്ടുമണിക്ക് സി എന്‍ എ ക്യു ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.

സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ആസ്പയര്‍ അക്കാദമി, ഖത്തര്‍ വളണ്ടിയര്‍ സെന്റര്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!