ഖത്തര്‍ ഓപ്പണ്‍ ഡാറ്റ പോര്‍ട്ടലിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ച ഓപ്പണ്‍ ഡാറ്റയ്ക്കും വിവരങ്ങള്‍ക്കുമുള്ള ദേശീയ പ്ലാറ്റ്ഫോമായ ഖത്തര്‍ ഓപ്പണ്‍ ഡാറ്റ പോര്‍ട്ടലിന്റെ (www.data.gov.qa) രണ്ടാം പതിപ്പ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിഎസ്എ) പുറത്തിറക്കി.
പോര്‍ട്ടലിന്റെ ആദ്യ പതിപ്പ് 2019 ല്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം തയ്യാറാക്കിയിരുന്നു. 2023-ന്റെ തുടക്കം മുതല്‍, ഈ പോര്‍ട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം പിഎസ്എ ക്ക് കൈമാറി. പിഎസ്എ ടീം നിലവില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും ദേശീയ പങ്കാളിത്തത്തിലൂടെ നിരവധി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഓപ്പണ്‍ ഡാറ്റ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാന്‍ പ്രവര്‍ത്തിക്കുന്നു. വിവിധ വിഷയങ്ങള്‍ക്കനുസൃതമായി ഡാറ്റ നല്‍കുക, പോസ്റ്റുചെയ്ത മെറ്റീരിയലുകളുടെ സ്വഭാവത്തിനും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കും അനുസൃതമായി വ്യത്യസ്ത രൂപങ്ങളില്‍ അവ എളുപ്പത്തില്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് പിഎസ്എ ചെയ്യുന്നത്.