5ജി ഡൗണ്‍ലോഡ്, അപ് ലോഡ് വേഗതയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ ഖത്തര്‍ ഒന്നാമത്
അമാനുല്ല വടക്കാങ്ങര
ദോഹ: 2023-ലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ 5ജി ഡൗണ്‍ലോഡ്, അപ് ലോഡ് വേഗതയില്‍ ഖത്തര്‍ ഒന്നാമത്. ഇന്റര്‍നെറ്റ് അനലിറ്റിക്സ് കമ്പനിയായ ഓപ്പണ്‍സിഗ്‌നല്‍ വെളിപ്പെടുത്തിയതാണിത്.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ജിസിസി മേഖലയിലെ 5ജി അനുഭവം അവലോകനം ചെയ്യുന്ന റിപ്പോര്‍ട്ടില്‍, മിക്കവാറും എല്ലാ ജിസിസി രാജ്യങ്ങള്‍ക്കും ശരാശരി 200എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയുണ്ടെന്ന് വെബ്സൈറ്റ് സൂചിപ്പിച്ചു. എന്നാല്‍ 312എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗതയുള്ള ഖത്തറാണ് ഗള്‍ഫ് രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അതുപോലെ, 29.3 എംബിപിഎസ് ശരാശരി 5ജി അപ് ലോഡ് വേഗതയും ഖത്തറിനുണ്ട്.
ആഗോള മൊബൈല്‍ നെറ്റ്വര്‍ക്ക് അനുഭവം അവലോകനം ചെയ്യുന്ന ഒരു പ്രത്യേക റിപ്പോര്‍ട്ടില്‍, ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും ആപ്പ് ഉപയോക്താക്കള്‍ ‘ഉരീദുവിന്റെ നെറ്റ് വര്‍ക്കില്‍ അവരുടെ ഏറ്റവും വേഗതയേറിയ ഡൗണ്‍ലോഡ് വേഗത നിരീക്ഷിച്ചതായി ഓപ്പണ്‍സിഗ്‌നല്‍ പ്രസ്താവിച്ചു.
ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും ഉപയോക്താക്കള്‍ക്കായി ഉരീദു നെറ്റ് വര്‍ക്ക് 53.2 എംബിപിഎസ് ഡൗണ്‍ലോഡ് വേഗത രേഖപ്പെടുത്തി.