യുണീഖ് ലുത്ഫി കലമ്പന്‍ പ്രസിഡണ്ട്, ബിന്ദു ലിന്‍സണ്‍ ജനറല്‍ സെക്രട്ടറി, ദിലീഷ് ഭാര്‍ഗവന്‍ ട്രഷറര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് 2023-2025 കാലയളവിലേക്കുള്ള പ്രസിഡണ്ടായി ഖത്തര്‍ റെഡ് ക്രെസെന്റില്‍ നിന്നുള്ള ലുത്ഫി കലമ്പനെയും ജനറല്‍ സെക്രട്ടറി ആയി ഹമദ് ഹോസ്പിറ്റലില്‍ നിന്നുള്ള ബിന്ദു ലിന്‍സണെയും ട്രഷറര്‍ ആയി ഇന്‍ഡസ്ട്രിയല്‍ നഴ്‌സ് ആയ ദിലീഷ് ഭാര്‍ഗവനെയും തിരഞ്ഞെടുത്തു. വെള്ളിയാഴ്ച തുമാമയിലെ ഐ ഐ സി സി ഹാളില്‍ വെച്ച് നടന്ന ജനറല്‍ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സ്മിത ദീപു ( വര്‍ക്കിംഗ് പ്രസിഡണ്ട് ) നിസാര്‍ ചെറുവത്ത് (വര്‍ക്കിംഗ് സെക്രട്ടറി) അഷ്ന ഷഫീഖ് ജോയിന്റ ട്രഷറര്‍ എന്നീ പദവികള്‍ വഹിക്കും.
പുതിയ ഭരണ സമിതിയിലേക്കുള്ള മറ്റ് മാനേജിങ് കമ്മിറ്റി, എക്‌സിക്യൂട്ടീവ് അംഗങ്ങളേയും യോഗം തിരഞ്ഞെടുത്തു.
നൗഫല്‍ എന്‍ എം ആയിരിക്കും രക്ഷാധികാരി. വിമല്‍ പത്മാലയം, മിനി സിബി, കുമാരി തങ്കം, ഷേര്‍ളി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാകും.
ഖത്തറിലെ ആരോഗ്യ മേഖലയിലും,സാമൂഹിക, സാംസ്‌കാരിക,ജീവകാരുണ്യ മേഖലയിലും ഇന്ത്യന്‍ പ്രവാസികളുടെ ഉന്നമനത്തിനായി യുണീഖ് കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്.
ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെയും, കുടുംബങ്ങളുടെയും കഴിവുകള്‍ പരിപോഷിപ്പിക്കാനും പുതിയ അവസരങ്ങള്‍ ഒരുക്കാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും യൂണിഖ് എന്നും മുന്നിലുണ്ടാകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.