നൂതന ഡിജിറ്റല്‍ വേഫൈന്‍ഡിംഗുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ദോഹ: യാത്രക്കാരുടെ എയര്‍പോര്‍ട്ട് അനുഭവം മെച്ചപ്പെടുത്തുന്നതിനായി നൂതന ഡിജിറ്റല്‍ വേഫൈന്‍ഡിംഗുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. എയര്‍പോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച വ്യത്യസ്ത ഡിജിറ്റല്‍ ടച്ച് പോയിന്റുകളിലൂടെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വേഫൈന്‍ഡിംഗ് സൊല്യൂഷനുകള്‍ നല്‍കുന്നതിന് ക്യൂ ആര്‍ കോഡുകളാണ് പ്രയോജനപ്പെടുത്തുന്നത്.
ക്യുആര്‍ കോഡുകള്‍ എയര്‍പോര്‍ട്ടിലുടനീളം ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍, പാസഞ്ചര്‍ ഡിജിറ്റല്‍ അസിസ്റ്റന്‍സ് കിയോസ്‌ക്കുകള്‍, മറ്റ് പ്രധാന ടച്ച് പോയിന്റുകള്‍ എന്നിവയിലൂടെ യാത്രക്കാര്‍ക്ക് അവരുടെ വേഫൈന്‍ഡിംഗ് അനായാസമാക്കുന്നു. പുതിയ ഡിജിറ്റല്‍ സൊല്യൂഷന്‍ എല്ലാ മൊബൈല്‍ ഉപകരണങ്ങളുമായും പൊരുത്തപ്പെടുന്നു. മാത്രമല്ല ഈ സേവനം ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ക്ക് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ന്യൂ ജനറേഷന്‍ വൈഫൈ സേവനം പ്രയോജനപ്പെടുത്താം.