Uncategorized
എട്ടാമത് പ്രാദേശിക ഈത്തപ്പഴോല്‍സവം സമാപിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ. റെക്കോര്‍ഡ് വില്‍പ്പനയും സന്ദര്‍ശകരുടെ എണ്ണവും രേഖപ്പെടുത്തിയ ശേഷം ലോക്കല്‍ ഡേറ്റ്‌സ് ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷന്‍ ശനിയാഴ്ച സൂഖ് വാഖിഫില്‍ സമാപിച്ചു. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസില്‍ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം 220 ടണ്‍ ഈത്തപ്പഴങ്ങളാണ് മേളയില്‍ വില്‍പന നടന്നത്. വില്‍പ്പന 2 മില്യണ്‍ റിയാല്‍ കവിഞ്ഞതായും ഉത്സവത്തിന് 50,000-ത്തിലധികം സന്ദര്‍ശകരെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.