
വെളിച്ചത്തെ നെഞ്ചിലേറ്റി കോര്‍ഡിനേറ്റേഴ്‌സ് സംഗമം
അമാനുല്ല വടക്കാങ്ങര
ദോഹ: വെളിച്ചം വിഷയാധിഷ്ഠിത ഖുര്‍ആന്‍ പഠനം കൂടുതല്‍ ജനകീയമാക്കുവാനുള്ള ആലോചന മീറ്റിംഗില്‍ പുതുതായി രംഗത്ത് വന്ന പുരുഷ / സ്ത്രീ കോര്‍ഡിനേറ്റേഴ്‌സ് ഉള്‍പ്പടെ ഇരുനൂറോളം പേര്‍ പങ്കെടുത്തു.
ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ലഖ്ത ഹാളില്‍ ഫഹദിന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തില്‍ വെളിച്ചം ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ: അബ്ദുല്‍ അഹദ് മദനി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യമുള്ള സമയം കര്‍മ്മം ചെയ്താല്‍ അനാരോഗ്യ സമയത്തും പ്രതിഫലം ലഭിക്കുമെന്ന തിരു വചനം അദ്ദേഹം സദസ്സിനെ ഓര്‍മ്മിപ്പിച്ചു.
മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച മിസ്ഹബ് സ്വലാഹി കൊച്ചി, നമ്മുടെ കൈയിലുള്ള സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ നഷ്ടപ്പെടുത്തിയാലുള്ള വിപത്തിനെ കുറിച്ച് ചരിത്ര സംഭവങ്ങള്‍ വിവരിച്ചു സംസാരിച്ചു.
പരിപാടിയില്‍ ശരീഫ് സി.കെ, അബ്ദുള്ള ഹുസൈന്‍, സുബൈര്‍ വക്റ, ഹസ്സന്‍ ടി കെ, അജ്മല്‍ തുടങ്ങിയവര്‍ പ്രെസീഡിയം അലങ്കരിച്ചു.
വെളിച്ചം ഖുര്‍ആന്‍ അപ്ലിക്കേഷനെ സംബന്ധിച്ചു റഫീഖ് കാരാട് വിശദീകരണം നല്‍കുകയും ദി ലൈറ്റ് ഇംഗ്ലീഷ് പതിപ്പിനെകുറിച്ച് എല്‍.വൈ.സിയുടെ ജനറല്‍ സെക്രട്ടറി അജ്മല്‍ പരിചയപ്പെടുത്തുകയും ചെയ്തു.
സ്ത്രീ സാന്നിധ്യം ഏറെ ശ്രദ്ദേയമായ പരിപാടിയില്‍ ഖമറുന്നിസ ശാഹുല്‍ വെളിച്ചം പഴയ കാല അനുഭവങ്ങള്‍ പങ്കുവെച്ചു.
ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി ഒറ്റപ്പാലം സ്വാഗതവും മഹ്റൂഫ് മാട്ടൂല്‍ നന്ദിയും പറഞ്ഞു.