Breaking NewsUncategorized
രക്താര്‍ബുദ ബോധവല്‍ക്കരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ: രക്താര്‍ബുദ ബോധവല്‍ക്കരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം. ആഗസ്ത് മാസം ബ്ലഡ് ക്യാന്‍സര്‍ ബോധവല്‍ക്കരണ മാസമായി നിശ്ചയിച്ച് പൊതുജനാരോഗ്യ മന്ത്രാലയവും ആരോഗ്യ പരിപാലന ദാതാക്കളും രക്താര്‍ബുദത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.
മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും (എച്ച്എംസി) പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി സോഷ്യല്‍ മീഡിയ കാമ്പെയ്നുകള്‍ ആരംഭിച്ചു.
ഖത്തറില്‍ ഏറ്റവും വ്യാപകമായ മൂന്നാമത് തരം കാന്‍സറാണ്. രാജ്യത്തെ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ക്യാന്‍സര്‍ കൂടിയാണിത്.