Uncategorized

ഖത്തര്‍ കെഎംസിസി സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

ദോഹ : ഖത്തര്‍ കെഎംസിസി മലപ്പുറം മണ്ഡലം കമ്മിറ്റി സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി വെള്ളി ഉച്ചക്ക് തുമാമ , കെഎംസിസി ഹാളില്‍ വെച്ച് നടന്ന പരുപാടി സംസ്ഥാന അഡൈ്വസറി വൈസ് ചെയര്‍മാന്‍ സി വി ഖാലിദ് തിരൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു . സംസ്ഥാന സെക്രട്ടറി അലി മൊറയൂര്‍ , സാമൂഹ്യ സുരക്ഷാ പദ്ധതി ജനറല്‍ കണ്‍വീനര്‍ ഹകീം കാപ്പന്‍ എന്നിവര്‍ക്കുള്ള മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം സംസ്ഥാന പ്രസിഡന്റ് ഡോ അബ്ദു സമദ് , ജനറല്‍ സെക്രട്ടറി സലിം നാലകത്ത് എന്നിവര്‍ കൈമാറി .

മണ്ഡലം കമ്മിറ്റി നടത്തുന്ന ആറാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ ജനറല്‍ സെക്രട്ടറി അക്ബര്‍ മങ്കട നിര്‍വഹിച്ചു . മണ്ഡലം പ്രസിഡന്റ് അസ്ലം ബംഗാളത് അധ്യക്ഷത വഹിച്ചു , ജനറല്‍ സെക്രട്ടറി ജംഷീര്‍ ചാക്കിങ്ങാത്തൊടി സ്വാഗതവും സംസ്ഥാന പ്രസിഡന്റ ഡോ അബ്ദുസ്സമദ് , സെക്രട്ടറി സലിം നാലകത്ത് ,ട്രെഷറര്‍ പി എസ് എം ഹുസൈന്‍ ,ജില്ലാ സെക്രട്ടറി അക്ബര്‍ വേങ്ങശ്ശേരി ,ട്രഷറര്‍ റഫീഖ് പള്ളിയാളി ,അലി മൊറയൂര്‍ , ഹകീം കാപ്പന്‍ ,മുനീര്‍ മലപ്പുറം എന്നിവര്‍ സംസാരിച്ചു ,സംസ്ഥാന , ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു ആഷിഖ് ടി വി നന്ദി പറഞ്ഞു .

Related Articles

Back to top button
error: Content is protected !!