ഖത്തര്‍ ടെക് തിരുവോണമാഘോഷിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ ഖത്തര്‍ ടെക് തിരുവോണമാഘോഷിച്ചു . കമ്പനി ജീവനക്കാരെല്ലാം ഓണക്കോടിയണിഞ്ഞെത്തിയതും രാവിലെ തന്നെ ഓഫീസില്‍ ഓണപ്പൂക്കളമൊരുക്കിയതും ആഘോഷത്തിന് മാറ്റു കൂട്ടി.

കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ഡയറക്ടര്‍ ആശ ജെബി എന്നിവരുടെ അമ്മമാരുടെ സാന്നിധ്യം ആഘോഷം കൂടുതല്‍ മികവുറ്റതാക്കി.
കമ്പനിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വിഭവസമൃദ്ധമായ ഓണ സദ്യ നല്‍കിയാണ് ഖത്തര്‍ ടെക് തിരുവോണാഘോഷം സവിശേഷമാക്കിയത്.
ഓപറേഷന്‍ മാനേജര്‍ ബിനു കുര്യാക്കോസ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.