
ഖര്‍ത്തിയാത്ത് സ്പോര്‍ട്സ് ക്ലബ്ബിന് സമീപമുള്ള റൗദത്ത് ബു ഫാസ് സ്ട്രീറ്റിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടക്കുന്നു
ദോഹ. ഖര്‍ത്തിയാത്ത് സ്പോര്‍ട്സ് ക്ലബ്ബിന് സമീപമുള്ള റൗദത്ത് ബു ഫാസ് സ്ട്രീറ്റിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടക്കുന്നു. റോഡുകളുടെ ഭാഗമായി ഉപരിതല ജല ഡ്രെയിനേജ് ശൃംഖലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി 2024 ഏപ്രില്‍ 23 ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ 30 ദിവസത്തേക്കാണ് അടക്കുന്നത്.
ഈ കാലയളവില്‍, റൗദത്ത് ബു ഫാസ് സ്ട്രീറ്റിലെ റോഡ് ഉപയോക്താക്കള്‍ക്ക് സെക്രീറ്റ് സ്ട്രീറ്റ് ഒരു ബദല്‍ റൂട്ടായി ഉപയോഗിക്കാം.