Uncategorized
എക്കോണ്‍ പ്രിന്റിംഗ് പ്രസ്സിന് മീഡിയ പ്‌ളസിന്റെ ആദരം

ദോഹ. പ്രിന്റിംഗ് രംഗത്ത് മികവിനും കാര്യക്ഷമതക്കും എക്കോണ്‍ പ്രിന്റിംഗ് പ്രസ്സിന് മീഡിയ പ്‌ളസിന്റെ ആദരം. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശന ചടങ്ങിലാണ് പ്രിന്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്.
എക്കോണ്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ.പി.എ.ശുക്കൂര്‍ കിനാലൂര്‍, അല്‍ റഈസ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹ് മദ് അല്‍ റഈസ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. എക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടറും ജനറല്‍ മാനേജറുമായ പി.ടി.മൊയ്തീന്‍ കുട്ടി, പ്രൊഡക് ഷന്‍ മാനേജര്‍ അഷ്‌റഫ് അബ്ബാസ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി