
Uncategorized
ഖത്തറില്‍ ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറിമാര്ക്കറ്റില് വന്‍ പുരോഗതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് സൃഷ്ടിച്ച സാമൂഹ്യ അകലം പാലിക്കലും സ്റ്റേ അറ്റ് ഹോം പദ്ധതികളും ഖത്തറില്‍ ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറിമാര്ക്കറ്റില് വര് പുരോഗതിയുണ്ടാക്കിയതായി റിപ്പോര്‍ട്ട്.
ഭക്ഷണ സാധനങ്ങളും ഗ്രോസറിയുമൊക്കെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള വൈവിധ്യങ്ങളായ ആപ്പുകളും സൗകര്യപ്രദമായ ഡെലിവറി സംവിധാനങ്ങളുമാണ് ഓണ്‍ ലൈന്‍ മാര്‍ക്കറ്റിനെ ശക്തമാക്കിയത്.
സമയലാഭവും സുരക്ഷയും പ്രദാനം ചെയ്യുന്നതും കൂടുതലാളുകളെ ഓണ്‍ ലൈന്‍ ഓര്‍ഡറുകളിലേക്ക് മാറ്റാന്‍ കാരണമായി.
2020 ലെ റിപ്പോര്‍ട്ടനുസരിച്ച് ഭക്ഷ്യമേഖലയില്‍ മാത്രം 185 മില്യണ്‍ ഡോളറിന്റെ ഓണ്‍ലൈന്‍ ഓര്‍ഡറുകളാണ് ഖത്തറില്‍ നടന്നത്.