വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തറിന് വേണ്ടി ബെഞ്ച്മാര്‍ക്ക് ഇവന്റ്സും അത് ലന്‍ സ്പോര്‍ട്സും സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റ് ഒക്ടോബര്‍ 27-ന്
ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തറിന് വേണ്ടി ബെഞ്ച്മാര്‍ക്ക് ഇവന്റ്സും അത് ലന്‍ സ്പോര്‍ട്സും സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റ് ഒക്ടോബര്‍ 27-ന് ആസ്പയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ നടക്കും. രാവിലെ 8 മുതല്‍ രാത്രി 11 വരെയാണ് കേരള ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. താരങ്ങള്‍, പ്രശസ്തരായ കലാകാരന്മാര്‍, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍, കുടുംബങ്ങള്‍, പൂക്കളം, പായസമത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വിനോദ പരിപാടികള്‍ ഗൃഹാതുരത്വമുണര്‍ത്തും. ഒക്ടോബര്‍ 27-ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പൊതുജനങ്ങള്‍ക്കായി നല്ല രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സാംസ്‌കാരിക പരിപാടി, തുടര്‍ന്ന് വൈകുന്നേരം 7 മണി മുതല്‍ ടിക്കറ്റ്മൂലം പ്രവേശനം സാദ്ധ്യമായ സംഗീത പരിപാടി.
കാലിക്കറ്റ് നോട്ട്ബുക്ക് തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ സദ്യ , കേരള ഫെയര്‍ എക്‌സിബിഷന്‍ എന്നിവയാണ് കേരള ഫെസ്റ്റിന്റെ മറ്റ് സവിശേഷതകള്‍