ഖത്തര്‍ ഇസ് ലാമിക് സെന്റര്‍ മദ്‌റസയുടെ പുതിയ കാല്‍വെപ്പ് : തുമാമ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
ദോഹ: ഖത്തര്‍ കേരളാ ഇസ് ലാമിക് സെന്ററിന്റെ മൂന്ന് പതിറ്റാണ്ടിലധികം നീളുന്ന പ്രവര്‍ത്തനപാതയില്‍ പുതിയ ചരിത്രം തുന്നിച്ചേര്‍ത്ത്, കെ.ഐ.സി മദ്‌റസയുടെ ഒമ്പതാമത്തെ ബ്രാഞ്ചിന് തുമാമയില്‍ തുടക്കമായി. കെ.ഐ.സി പ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കെ.ഐ.സി പ്രസിഡന്റ് എ വി അബൂബക്കര്‍ അല്‍ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ക്കിങ് പ്രസിഡണ്ട് ഹാഫിള് ഇസ്മാഈല്‍ ഹുദവി അധ്യക്ഷത വഹിച്ചു.
കെ.ഐ.സി ജനറല്‍ സെക്രട്ടറി സക്കരിയ്യ മാണിയൂര്‍ സ്വാഗതം പറഞ്ഞു. സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ മാനേജര്‍ വസീം ഹുസൈന്‍, കെ.ഐ.സിട്രഷറര്‍ സി.വി. ഖാലിദ്, അബ്ദുല്‍ മജീദ് ഹുദവി, ഇഖ്ബാല്‍ കൂത്തുപറമ്പ്, ഫള്‌ലു സാദാത്ത് നിസാമി, സലീം ഹുദവി, ജാഫര്‍ കതിരൂര്‍, സലീം ഹുസെന്‍, മുനീര്‍ പേരാമ്പ്ര, അബു മണിച്ചിറ പ്രസംഗിച്ചു. അബ്ദുല്‍ മാലിക് ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. യാസിര്‍ നജാത്തി ഖിറാഅത്ത് നടത്തി. വിഖായ വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ വച്ച് നടന്നു കേരള ഇസ് ലാമിക് സെന്റര്‍ മദ്രസയുടെ ഒമ്പതാമത്തെ ബ്രാഞ്ച് തുമാമയിലെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ശനി, വ്യാഴം ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുകയെന്ന് കെ.ഐ.സി ഭാരവാഹികള്‍ അറിയിച്ചു.