വൈവിധ്യങ്ങളൊരുക്കി സഫാരി ഉത്സവക്കാഴ്ച്ച, തട്ടുകട പ്രമോഷനുകള്‍ക്ക് തുടക്കമായി
ദോഹ. ഉപഭോക്താക്കള്‍ക്ക് എന്നും വ്യത്യസ്തതകളോടെ പ്രമോഷനുകള്‍ അവതരിപ്പിക്കുന്ന സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്‌ലെറ്റുകളില്‍ തട്ടുകട പ്രമോഷന് തുടക്കമായി. നവംബര്‍ 1 ന് അബുഹമൂറിലെ സഫാരി മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഡയറക്ടറും ഗ്രൂപ്പ് ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കാഴ്ചയിലും അനുഭവത്തിലും വ്യത്യസ്തതകള്‍ ഒരുക്കികൊണ്ടാണ് ഇത്തവണ സഫാരി തട്ടുകട പ്രോമോഷനില്‍ ഉത്സവക്കാഴ്ച്ചയും ഒരുക്കിയിരിക്കുന്നത്.
മലയാളിയുടെ പഴയ നാടന്‍ രുചികളും ഗൃഹാതുരത്തം തുടിക്കുന്ന പഴയ ഓര്‍മ്മകളും ഇന്ന് പുതു തലമുറക്ക് വെറും കഥകളാണ്. എന്നാല്‍, അവയെല്ലാം വീണ്ടും അനുഭവിച്ചറിയാനും ഓര്‍മകളില്‍ ഉണര്‍ത്താനും ഉതകുന്ന രീതിയിലാണ് സഫാരി മാളില്‍ സഫാരി തട്ടുകട പ്രോമോഷനും ഉത്സവക്കാഴ്ചകളും ഒരുക്കിയിരിക്കുന്നത്. നാടന്‍ രുചികളോടെ ചായയും, പരിപ്പുവട, ഇലയട, ഉഴുന്നുവട, പഴം പൊരി, ഉള്ളിവട, സുഖിയന്‍, വെച്ചുകേക്ക് തുടങ്ങിയ പലഹാരങ്ങളും നിരത്തി നാടന്‍ തട്ടുകടയും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിട്ടുണ്ട്.
കൂടാതെ കുഞ്ഞന്‍ കോഴിക്കൂട്ട്, കാട പൊരിച്ചത്, കോഴി കുരുമുളകില്‍ പെരട്ടിയത്, നവരസക്കോഴി, കോഴി വെള്ളുള്ളിക്കിഴി, മുട്ട കിഴങ്ങു കറി, ആട്ടിന്‍ തല കുരുമുളകില്‍ കുറുക്കിയത്, കപ്പയും ചാളക്കറിയും, നത്തോലി പൊരിച്ചത്, കാട കനലില്‍ ചുട്ടത്, പോത്ത് കായ ഉലര്‍ത്തിയത്, ചക്കക്കുരു മാങ്ങാക്കറി, എല്ലും കപ്പയും, ചെമ്മീന്‍ വറ്റിച്ച് ഉലര്‍ത്തിയത്, ബോട്ടി കുരുമുളക് ഫ്രൈ, കപ്പയും കോഴിപ്പാര്‍ട്‌സും, കോഴി ചെറിയുള്ളിയില്‍ കാച്ചിയത്, കല്ലുമ്മക്കായ വരട്ടിയത്, കാഴി നെയ്യില്‍ വരട്ടിയത്, തട്ടുകട കോഴി ബിരിയാണി, ചിക്കന്‍ വാഴയിലയില്‍ പൊള്ളിച്ചത്, തട്ടു ദോശയും ചമ്മന്തിയും, തവയില്‍ ചുട്ട മീന്‍വിഭവങ്ങള്‍ തുടങ്ങി നാവില്‍ ഓര്‍മ്മകളുടെ രുചിവൈവിധ്യങ്ങളൊരുക്കി 75 ല്‍ പരം ഭക്ഷ്യ വിഭവങ്ങളുടെ നിര തന്നെ സഫാരി ബേക്കറി ആന്റ് ഹോട്ട് ഫുട് വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്നു.
ഇതിനെല്ലാം മാറ്റു കൂട്ടിക്കൊണ്ടാണ് സഫാരി ഉത്സവക്കാഴ്ച്ചകളും ഒരുക്കിയിരിക്കുന്നത്. മലബാറിന്റെ സ്വന്തം രുചികളായ കൊഴിക്കോടന്‍ ഹല്‍വ, ബനാന ഹല്‍വ, പച്ചമുളക് ഹല്‍വ, പേരക്ക ഹല്‍വ, ചക്ക ഹല്‍വ, കാരറ്റ് ഹല്‍വ തുടങ്ങി മുപ്പതോളം ഇനം ഹല്‍വകളും കൊള്ളി വറുത്തത്, കായ വറുത്തത്, ചക്ക വറുത്തത് തുടങ്ങിയവയുമായി ഹല്‍വ ആന്റ് ചിപ്‌സ് കട ഇതിനോടകം തന്നെ ജനശ്രദ്ധപിടിച്ചു പറ്റി. കൂടാതെ പച്ചമാങ്ങയും നെല്ലിക്കയും പൈനാപ്പിളും എല്ലാം നിരത്തിക്കൊണ്ട് ഉപ്പിലിട്ടതും, നാടന്‍ ചന്ത ശൈലിയില്‍ ചട്ടിയും പാത്രങ്ങളും നാടന്‍ കലങ്ങളും നിരത്തി പാത്രക്കടയും ഉത്സവപറമ്പിനെ ഓര്‍മിപ്പിക്കും വിധമുള്ള കളിപ്പാട്ട കടയും വെത്യസ്ത നാടന്‍ പാനീയങ്ങളൊരുക്കി സര്‍ബത്ത് കടയും പിന്നെ ഗ്രാഹാതുരത്വം നിലനിര്‍ത്തിയുള്ള ഫാന്‍സി ഷോപ്പും സഫാരി മാള്‍ ഫുഡ്‌കോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.
ഇതില്‍ തന്നെ എടുത്തു പറയേണ്ടത് പഴയ കാല തിയറ്റര്‍ ഇവിടെ അതുപോലെ തന്നെ തയ്യാറാക്കിയതാണ്. തികച്ചും പഴയ കാല സ്മരണകളുണര്‍ത്തിയാണ് തിയറ്റര്‍ സഫാരി മാളില്‍ തയ്യാറാക്കിയിരിക്കുന്നത്. സൈക്കിളില്‍ ലോട്ടറി വില്‍ക്കുന്ന ഒര്‍മ്മകളുണര്‍ത്തി ലോട്ടറി കച്ചവടക്കാരനും തെരുവു ജാലവിദ്യക്കാരനെ ഓര്‍മ്മിപ്പിക്കുന്ന മായാജാലക്കാരനും ഇതെല്ലാം പുതു തലമുറക്ക് ഒരു പുതിയ കാഴ്ച്ചയാണെന്ന സഫാരി ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു.
ഖത്തറില്‍ തന്നെ ആദ്യമായാണ് ഇത്തത്തില്‍ ഒരു പ്രമോഷന്‍ തയ്യാറാക്കുന്നെതെന്നും പഴയ ആ ഓര്‍മയിലുള്ള ആല്‍തറയിലിരുന്ന് തട്ടുകടയിലെ ചായയും കടിയും കഴിച്ച് കുശലം പറഞ്ഞ് ഉത്സവപറമ്പിലെ പലഹാരവും കളിപ്പാട്ടങ്ങളും പാത്രങ്ങളും വാങ്ങി ഉപ്പിലിട്ട മാങ്ങയും നുണഞ്ഞ് സന്തോഷത്തോടെ ഏതൊരു പ്രവാസിക്കും ഇനി ഖത്തറിലെ നാടന്‍ ഓര്‍മ്മകളുമായി റൂമില്‍ പോകാം എന്നത് തന്നെയാണ് ഈ പ്രമോഷന്റെ എറ്റവും വലിയ പ്രത്യേകത എന്നും സഫാരി മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു.
സഫാരി തട്ടുകട പ്രമോഷന്‍ നവംബര്‍ 1 മുതല്‍ എല്ലാ സഫാരി ഔട്‌ലെറ്റുകളിലും ലഭ്യമാകുമെന്നും ഉത്സവക്കാഴ്ച്ച സഫാരി മാള്‍ അബു ഹമൂര്‍ ഔട്‌ലെറ്റിലാണ് ഒരുക്കിയതെന്നും സഫാരി മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.
കൂടാതെ സഫാരി ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനിലൂടെ 6 കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.