ഖത്തറിലെ പ്രവാസി ഗ്രന്ഥകാരന്‍ മഹമൂദ് മാട്ടൂലിന്റെ ‘കണ്ടതും കേട്ടതും’ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രവാസി ഗ്രന്ഥകാരന്‍ മഹമൂദ് മാട്ടൂലിന്റെ പുതിയ ലേഖന സമാഹാരമായ കണ്ടതും കേട്ടതും തിരുവനന്തപുരം നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്തു.നോവലിസ്റ്റും , നിരൂപകനായ പ്രശസ്ത എഴുത്തുകാരന്‍ ഡോ . ജോര്‍ജ്ജ് ഓണക്കൂര്‍ പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചു.
എം വിജിന്‍ എം എല്‍ എ ആദ്യ പ്രതി ഏറ്റുവാങ്ങി. മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കവിയും ഒരുമ മാസികയുടെ പത്രാധിപരുമായ സുധാകരന്‍ ചന്തവിള പുസ്തകം പരിചയപ്പെടുത്തി.
എഴുത്തുകാരിയും മുന്‍ കേരള അഡിഷണല്‍ സെക്രട്ടറിയുമായിരുന്ന സജിനി എസ് , പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ഹാജി കെ വി അബ്ദുള്ളകുട്ടി എഴുത്തുകാരനും ചന്ദ്രിക സഹ പത്രാധിപരുമായ ഫിര്‍ദൗസ് കായല്‍പുറം , എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ലിപിയുടെ പബ്ലിക്കേഷന്‍ മാനേജര്‍ ബാബു വര്‍ഗ്ഗീസ് സ്വാഗതവും മഹമൂദ് മാട്ടൂല്‍ നന്ദി പറഞ്ഞു.
ഖത്തര്‍ പ്രവാസിയായ മഹമൂദ് മാട്ടൂലിന്റെ പതിനാറാമത്തെ പുസ്തകമാണ് കണ്ടതും കേട്ടതും.
ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് ആറ്റ കോയ പള്ളിക്കണ്ടിയാണ് അവതാരിക എഴുതിയിരിക്കുന്നത് .