Uncategorized
ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ദിവാ കാസറഗോഡ് ജഴ്‌സി പ്രകാശനം ചെയ്തു
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം സംഘടിപ്പിക്കുന്ന പതിനാലാമത് അന്തര്‍ ജില്ലാ ഫുട്‌ബോള്‍ ടൂര്ണമെന്റില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ചു കളിക്കുന്ന ദിവാ കാസര്‍കോടിന്റെ ടീം ജഴ്‌സി പ്രകാശനം റേഡിയോ മലയാളം 98.6 എഫ്.എം. ല്‍ നടന്നു. റേഡിയോ സി ഇ ഒ അന്‍വര്‍ ഹുസൈനും ദിവാ കാസര്‍കോട് ടീമിന്റെ കോര്‍ഡിനേറ്റര്‍ ഷജീം കോട്ടച്ചേരിയും ചേര്‍ന്നാണ് ജഴ്‌സി പ്രകാശനം ചെയ്തത്. നിര്‍വ്വഹിച്ചു.
98.6 മലയാളം റേഡിയോ ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങില്‍, ദിവ സെക്രട്ടറി ഹഫീസുള്ള കെവി, റേഡിയോ മലയാളം മാര്‍കറ്റിംഗ് പ്രതിനിധി ഷെല്‍ഷാര്‍ റിസ , ആര്‍.ജെ. ജിബിന്‍ , ടീം മാനേജര്‍
റിസ്വാന്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ റമീസ്, അഫ്‌സല്‍, ടീം കളിക്കാരായ ജയ്കിഷന്‍ , കമാല്‍ , ഷാബില്‍ , ഷഹബാസ് , സറഫുദീന്‍ എന്നിവരും സംബന്ധിച്ചു.
റിസ്വാന്‍ സ്വാഗതവും റമീസ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.