ഹയ്യ ടു ഖത്തര്‍ 2022 മൊബൈല്‍ ആപ്പിന് മികച്ച മൊബൈല്‍ ആപ്പിനുള്ള മെന ഡിജിറ്റല്‍ അവാര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിനോടനുബന്ധിച്ച് ഖത്തറിലെ സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആന്‍ഡ് ലെഗസി വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്പിന് ഹയ്യ ടു ഖത്തര്‍ 2022 മൊബൈല്‍ ആപ്പിന് മികച്ച മൊബൈല്‍ ആപ്പിനുള്ള മെന ഡിജിറ്റല്‍ അവാര്‍ഡ് ഗോള്‍ഡ് പ്രൈസ് ലഭിച്ചു. ലോകകപ്പ് സമയത്ത് 1.4 ദശലക്ഷം വിദേശ സന്ദര്‍ശകര്‍ ഉള്‍പ്പെടെ ഏകദേശം 3.4 ദശലക്ഷം ടിക്കറ്റ് ആരാധകരുടെ വിവരങ്ങളുടെ കേന്ദ്ര പോയിന്റായിരുന്ന ഹയ്യ ടു ഖത്തര്‍ 2022 നൂതനമായ രീതിയാണ് പരിചയപ്പെടുത്തിയത്.
സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം നല്‍കുന്നതിന് പുറമേ, ഹയ്യ ടു ഖത്തര്‍ 2022 മൊബൈല്‍ ആപ്പ് ടൂര്‍ണമെന്റ് സംഘാടകര്‍ പ്രമോട്ട് ചെയ്യുന്ന പ്രധാന ഇവന്റുകളെക്കുറിച്ചും ലാന്‍ഡ്മാര്‍ക്കുകളെക്കുറിച്ചും വിശദാംശങ്ങള്‍ നല്‍കി. വിവിധ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകരുടെ പ്രവേശനവും നിയന്ത്രിച്ചത് ഈ ആപ്പിലൂടെയായിരുന്നു .
കാണികള്‍ക്ക് ഏകീകൃത ഉപയോക്തൃ ഡിജിറ്റല്‍ അനുഭവം സമ്മാനിച്ച മൊബൈല്‍ ആപ്പ് ഔദ്യോഗിക ടൂര്‍ണമെന്റ് ഹോസ്റ്റ് കണ്‍ട്രി വെബ്സൈറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് അറബ് ലോകത്ത് ആദ്യമായി നടന്ന ഫിഫ ലോകകപ്പിനെ സവിശേഷമാക്കിയത്.