Uncategorized
കെ.മുരളീധരന്‍ എം.പി ഖത്തര്‍ കെ.എം.സി.സി ഓഫീസ് സന്ദര്‍ശിച്ചു

ദോഹ. എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കായി ദോഹയിലെത്തിയ കെപിസിസി മുന്‍ പ്രസിഡണ്ടും വടകര പാര്‍ലമെന്റ് അംഗവുമായ കെ മുരളീധരന്‍ എം പി ഖത്തര്‍ ഇന്‍കാസ് നേതാക്കള്‍ക്കൊപ്പം ഖത്തറിലെ കെഎംസിസി ഓഫീസ് സന്ദര്‍ശിച്ചു. കെ.എം.സി.സി സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് മുരളീധരനെ സ്വീകരിച്ചു.