Archived Articles

2021 ല്‍ 60 ലക്ഷത്തിലധികം ഇടപാടുകളുമായി മെട്രാഷ് 2

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഇലക്ട്രോണിക് വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ മെട്രാഷ് 2 ആപ്പ് വഴി 2021 ല്‍ 60 ലക്ഷത്തിലധികം ഇടപാടുകള്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 20 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് മെട്രാഷ് 2 സേവനങ്ങള്‍ ഉപയോഗിക്കുന്നത്. അവര്‍ക്ക് 24 മണിക്കൂറും ആപ്പില്‍ 250-ലധികം സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും.

റെസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍, വിസ കാലാവധി നീട്ടല്‍, വാഹന ഉടമസ്ഥാവകാശ കൈമാറ്റം, വാഹനം പുതുക്കല്‍, ദേശീയ വിലാസം ചേര്‍ക്കുക/അപ്ഡേറ്റ് ചെയ്യുക, ട്രാഫിക് നിയമലംഘനങ്ങളുടെ പേയ്മെന്റ് എന്നിവയാണ്, 2021-ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച സേവനങ്ങളെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫസ്റ്റ് ലെഫ്റ്റനന്റ് അലി അല്‍-ഈദ്രൂസ് പറഞ്ഞു. മന്ത്രാലയത്തിന്റെ ഇ സര്‍വീസുകള്‍ സംബന്ധിച്ച ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button
error: Content is protected !!