സ്റ്റാന്‍ഡ് വിത്ത് പാലസ്തീന്‍’: എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം ഡിസംബര്‍ 15ന് താരങ്ങളെ അണി നിരത്തി ധനസമാഹരണം നടത്തും
അമാനുല്ല വടക്കാങ്ങര
ദോഹ: ഗാസയിലെ ക്രൂരമായ ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കുന്നതിനായി ഖത്തറിലെ മുന്‍ ഫുട്‌ബോള്‍ താരങ്ങളും നിലവിലെ താരങ്ങളും ഡിസംബര്‍ 15 ന് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഒരുമിക്കുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ ഖത്തര്‍ അക്കാദമി ദോഹ അറിയിച്ചു.
അല്‍ മയാസ്സ ബിന്‍ത് തമീം അല്‍ താനി, മറിയം അഹമ്മദ് അല്‍ ഹജ്രി, നായിഫ് റാഷിദ് അല്‍ കുബൈസി, മഹ്ദി ഹുസൈന്‍ അല്‍ അഹ്ബാബി, അസ്മ അല്‍ ജൈദ എന്നിവരുള്‍പ്പെടെ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച ഒരു സംരംഭമാണ് ‘സ്റ്റാന്‍ഡ് വിത്ത് പാലസ്തീന്‍’ എന്ന ചാരിറ്റി മത്സരം സംഘടിപ്പിക്കുന്നത്.
ഫലസ്തീനികളുടെ ഐക്യദാര്‍ഢ്യത്തില്‍ പ്രാദേശിക സമൂഹത്തെ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഗെയിം, ‘ഖത്തര്‍’, ‘പലസ്തീന്‍’ എന്നീ പേരുകളില്‍ ടീമുകളെ ഒന്നിപ്പിക്കും.