Uncategorized
മൈന്‍ഡ് ട്യൂണര്‍ സി.ഏ. റസാഖിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ സൊസൈറ്റി അധ്യക്ഷനും പ്രമുഖ പരിശീലകനുമായ മൈന്‍ഡ് ട്യൂണര്‍ സി.ഏ. റസാഖിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് .

മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട്, ഖത്തര്‍ കമ്മ്യൂണ്‍ ചെയര്‍മാന്‍ മുത്തലിബ് മട്ടന്നൂര്‍, ഗ്‌ളോബല്‍ നേതാക്കളായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അബ്ദുല്ല പൊയില്‍, അബ്ദുല്‍ മജീദ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
എക്‌സ്‌പോ 2023 ദോഹക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് നാളെ നടക്കുന്ന ബിഗ് സല്യൂട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന സി.ഏ.റസാഖ് മറ്റു ചില പരിപാടികളിലും സംബന്ധിക്കും. അദ്ദേഹത്തിന്റെ വിവിധ പരിപാടികളുടെ വിശദാംശങ്ങള്‍ക്ക് 55526275 എന്ന നമ്പറില്‍ ബന്ധപ്പെടണം.