ഖത്തറില്‍ മൂന്ന് വയസുകാരനായ മലയാളി ബാലന്റെ നിര്യാണം, സമൂഹത്തെ ദുഃഖത്തിലാഴ്ത്തി

ദോഹ. ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്ന് വയസുകാരനായ മലയാളി ബാലന്റെ നിര്യാണം, സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്ന സഹോദരിയെ കൊണ്ടുപോകാന്‍ വന്ന ബസിനടിയില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് വിവരം. തുമാമയിലെ വീടിന് മുന്നിലായിരുന്നു അപകടം.
തൃശൂര്‍ മതിലകം പഴുന്തുറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടേയും സുഹൈറയുടേയും മകന്‍ റൈഷാണ് മരിച്ചത്.
സ്‌കൂള്‍ ബസ് തട്ടിയ ഉടനെ തന്നെ കുട്ടിയെ സിദ്‌റ മെഡിസിനില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെ.ജി. വിദ്യാര്‍ഥിനി സയയാണ് സഹോദരി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം അബൂഹമൂറില്‍ ഖബറടക്കി.