കെഎംസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ വനിതാ വിങ്ങ് റവാബി ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഫുഡ് ഫിയസ്റ്റ നാളെ
ദോഹ. കെഎംസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ വനിതാ വിങ്ങ് റവാബി ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഫുഡ് ഫിയസ്റ്റ നാളെ വൈകുന്നേരം 5 മണിക്കാരംഭിക്കും.
ഫുഡ് ഫെസ്റ്റിനോട് അനുബന്ധിച്ച് ഇസ്ഗാവ റവാബിയില്‍ നിന്നും പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്ന ഫാമിലികള്‍ക്ക് 200 പോയിന്റോടുകൂടി റവാബി അഹ്ലന്‍ പ്രീമിയം കാര്‍ഡ് സൗജന്യമായി ലഭിക്കുന്നതായിരിക്കും. ഒരുപാട് ആനുകൂല്യങ്ങള്‍ അടങ്ങിയ റവാബി അഹ്ലന്‍ പ്രീമിയം കാര്‍ഡ് ഖത്തറിലെ മുഴുവന്‍ റവാബി ഔട്ടലെറ്റുകളിലും ഉപയോഗിക്കാം.
അന്നേ ദിവസം തത്സമയ പര്‍ച്ചേസിലൂടെ അന്നത്തെ പാര്‍ച്ചേസ് പരിപൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാകുന്ന ഭാഗ്യശാലിയാകാനും അവസരമുണ്ട്..ഫുഡ് ഫിയസ്റ്റ നടക്കുന്ന സമയത് നിശ്ചിത സമയത്തിനുള്ളില്‍ പര്‍ച്ചേസ് പൂര്‍ത്തിയാക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക.
ഖത്തറില്‍ ഇന്നുവരെ നിങ്ങള്‍ എക്‌സ്പീരിയന്‍സ് ചെയ്തിട്ടില്ലാത്ത ഷോപ്പിംഗ് അനുഭവം നേരിട്ടനുഭവിച്ചറിയാന്‍ എല്ലാവരേയും ഇസ്ഗാവ റവാബിയിലേക്ക് കുടുംബ സമേതം ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
28 Comments