യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് സ്വീകരണം നല്‍കി

ദോഹ: സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാരിസ് സികെക്ക് സ്വീകരണം നല്‍കി ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി. പാര്‍ട്ടിയോടുള്ള പ്രവാസികളുടെ സ്‌നേഹവും പ്രവര്‍ത്തനങ്ങളും വലിയ മുതല്‍കൂട്ടാണെന്നൂം നാട്ടിലുള്ളവര്‍ക്ക് വലിയ പ്രചോദനമാണെന്നും സ്വീകരണമേറ്റുവാങ്ങി സംസാരിക്കവേ ഹാരിസ് പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്ലോബല്‍ മെമ്പര്‍ കൂടിയായ സീനിയര്‍ ലീഡര്‍ ജോണ്‍ ഗില്‍ബേര്‍ട്ട് ഷാളണിയിച്ചു. അന്‍വര്‍ സാദത്ത്, സലീം ഇടശ്ശേരി, നൌഫല്‍ പിസി കട്ടുപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു. മനോജ് കൂടല്‍ സ്വാഗതവും ജോര്‍ജ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.
ജാഫര്‍ കമ്പാല, ഇര്‍ഫാന്‍ പകര , അനീസ് കെടി വളപുരം, നിയാസ് കൊട്ടപ്പുറം, ഷറഫൂ തെന്നല, റജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചെനങ്ങാടന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.