ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്‌ളിക്കേഷനും പ്രചാരമേറുന്നു

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്‌ളിക്കേഷനും പ്രചാരമേറുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിനാളുകളാണ് ഡയറക്ടറി റഫര്‍ ചെയ്യുന്നതെന്ന് ഗൂഗിള്‍ അനലറ്റിക്‌സ് വ്യക്തമാക്കുന്നു. www.qatarcontact.com എന്ന വിലാസത്തില്‍ ഓണ്‍ ലൈനില്‍ ലഭ്യമായ ഡയറക്ടറിയുടെ മൊബൈല്‍ ആപ്‌ളിക്കേഷന്‍ ക്യൂബിസിഡി എന്ന പേരില്‍ ഐ ഫോണിലും ആന്‍ഡ്രോയിഡിലും സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാം. ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.