Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോവിഡ് പ്രതിരോധത്തിന് സഹായിച്ച ഖത്തറിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ദോഹയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ച സമയത്ത് ഇന്ത്യയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തതിന് നന്ദി പറയുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കര്‍ ദോഹയിലെത്തി.

ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തിയ ഡോ. ജയശങ്കര്‍ ഖത്തറിന്റെ കരുതലിനും പിന്തുണക്കും നന്ദി അറിയിച്ചു.

ഉഭയകക്ഷി ബന്ധവും മേഖലയിലെ സമകാലിക സംഭവങ്ങളും കൂടിക്കാഴ്ചയില്‍ വിഷയീഭവിച്ചതായി ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Related Articles

Back to top button