Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പ്രവാസി വ്യവസായിയുടെ തട്ടിക്കൊണ്ട് പോകല്‍ കേരളത്തിന് അപമാനകരം ഖത്തര്‍ കെ എം സി സി.

ദോഹ: ഗള്‍ഫിലെ പ്രവാസി വ്യവസായിയുടെ തട്ടിക്കൊണ്ട് പോകല്‍ കേരളത്തിന് അപമാനകരമാണെന്ന് ഖത്തര്‍ കെ എം സി സി. പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാസി വ്യാപാരിയും നാദാപുരം തൂണേരി മേഖലയിലെ പ്രമുഖനുമായ എം ടി കെ അഹമദിനെ സ്വന്തം നാട്ടില്‍ നിന്നും ഒരു അജ്ഞാത സംഘം തട്ടികൊണ്ട് പോയിട്ട് വന്‍തുക മോചന ദ്രവ്യമായി ചോദിക്കുന്ന ക്വട്ടേഷന്‍, ക്രിമിനല്‍ ടീമിന്റെ ശബ്ദ സന്ദേശം നാട്ടിലെങ്ങും പ്രചരിക്കുന്നു.

ബിസിനസ് രംഗത്തെ തകര്‍ച്ചകളും, ഇടപാടുകളും പകപോക്കലുകളും ഇങ്ങനെ ക്രിമിനല്‍ സംഘങ്ങള്‍ ഏറ്റെടുക്കുന്നത് നിര്‍ഭാഗ്യകരമാണ്.
ഇവിടെ ഒരു പ്രമുഖനായ പ്രവാസിയുടെ ജീവനാണ് അപകടത്തില്‍ ആയിട്ടുള്ളത്.
എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തി അഹമ്മദിനെ മോചിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഖത്തര്‍ കെ.എം.സി.സി പോലീസ് അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

വന്‍ നഗരങ്ങളിലേതു പോലെയുള്ള അധോലോക പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപിക്കുന്നതിന്റെ സൂചനയാണീ സംഭവം.ഇത് മുളയിലേ നുള്ളിക്കളയുകയും കാര്യക്ഷമമായ അന്വേഷണത്തിലൂടെ നിയമം കയ്യിലെടുക്കാനും ക്വട്ടേഷന്‍ നടപ്പാക്കാനും ആരെയും അനുവദിക്കരുതെന്നും എത്രയും പെട്ടെന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് അഹമ്മദിനെ മോചിപ്പിക്കണമെന്നും കെ.എം.സി.സി. പ്രസ്താവന ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ചയോ അലംഭാവമോ ഉദാസീനതയോ കാണിച്ചാല്‍ കേരള പോലീസിന്റെ ഭാഗത്തു നിന്നുള അക്ഷന്തവ്യമായ അപരാധമായിരിക്കും അതെന്ന് പ്രസ്താവന ഓര്‍മ്മിപ്പിച്ചു.

Related Articles

Back to top button