പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന് ഉജ്വല തുടക്കം

അമാനുല്ല വടക്കാങ്ങര
ദോഹ. പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന് ഉജ്വല തുടക്കം. ലുസൈല്‍ സ്‌റ്റേഡിയത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തിയ ഉദ്ഘാടന ചടങ്ങില്‍ പഞ്ചതന്ത്രം കഥകളില്‍ നിന്നും ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്ന കലീലയുടേയും ദിംനയുടേയും കലാവിഷ്‌കാരം കമനീയമായി. ശബ്ദത്തിേേന്റയും വെളിച്ചത്തിന്റേയും മാസ്മരിക പ്രഭയില്‍ മനോഹരമായ ദൃശ്യവിരുന്നിന് എ എഫ് സി ഏഷ്യന്‍ കപ്പിന്റെ തീം സോംഗും വെടിക്കെട്ടുകളും മാറ്റു കൂട്ടി