രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതില്‍ അപലപിച്ചു
ദോഹ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിനെ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച നടപടിയെ ഇന്‍കാസ് ഒഐസിസി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി രാഷ്ട്രീയ പ്രമേയത്തിലൂടെ അതിശക്തമായി അപലപിച്ചു
കേരളത്തില്‍ പിണറായി ഭരണകൂടം നടത്തുന്ന സ്വാജന പക്ഷപാതത്തിനും, ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കും, ജനദ്രോഹ നടപടികള്‍ക്കുമെതിരെ,ജനാധിപത്യരീതിയില്‍ സമരം നയിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ, ഒരു തീവ്രവാദിയെ കസ്റ്റഡിയില്‍, എടുക്കുന്നതു പോലെ വീട് വളഞ്ഞ് പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.
കേരളത്തില്‍ പിണറായി ഭരണംകൂടം എതിര്‍ ശബ്ദങ്ങളെയും, പ്രതിഷേധ സമരങ്ങളെയും അടിച്ചമര്‍ത്തുന്നത്, കേന്ദ്രത്തില്‍ മോഡി ഗവണ്മെന്റ് തുടര്‍ന്ന് പോരുന്ന അതെ നിലപാട് തന്നെയാണെന്ന്,ഇത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ്‌ന് ഭൂഷണമല്ലെന്ന് യോഗം വിലയിരുത്തി
ഇന്‍കാസ് ഒഐസിസി കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് റഹീം കൊടുവള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വൈ :പ്രസിഡന്റ് ബെന്നി കൂടത്തായ്,എക്‌സികുട്ടീവ് മെമ്പര്‍ ശമീര്‍ എരഞ്ഞിക്കോത്ത്,സെന്‍ട്രല്‍ യൂത്ത് വിങ് എക്‌സികുട്ടീവ് മെമ്പര്‍ റഈസ് പുത്തൂര്‍,നിയോജക മണ്ഡലം വൈ:പ്രസിഡന്റ് ഷിജാസ് നടമ്മല്‍പൊയില്‍ , എക്‌സികുട്ടീവ് മെമ്പര്‍മാരായ റംഷാദ് കൊട്ടക്കാവയല്‍, മുനീര്‍ ഓമശ്ശേരി പ്രസംഗിച്ചു, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റിഷാദ് പള്ളിമുക്ക് സ്വാഗതവും,ട്രഷറര്‍ മോന്‍സി കൂടത്തായ് നന്ദിയും പറഞ്ഞു.