Uncategorized
എ എഫ് സി ഏഷ്യന്‍ കപ്പുമായി ബന്ധപ്പെട്ട കത്താറയിലെ ആഘോഷങ്ങള്‍ തുടരുന്നു

ദോഹ. ഖത്തറില്‍ നടക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പുമായി ബന്ധപ്പെട്ട കത്താറയിലെ ആഘോഷങ്ങള്‍ തുടരുന്നു. വിനോദവും കലയും സംസ്‌കാരവും പൈതൃകവും സമന്വയിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നിരവധി പേരാണ് അഭിനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത്. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍നിന്നുള്ള ഗണ്യമായ ജനപങ്കാളിത്തം ആഘോഷത്തെ സജീവമാക്കുന്നു.