Uncategorized

മലര്‍വാടി : ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷങ്ങള്‍ ഭിന്നശേഷിക്കാരോടൊപ്പം

ദോഹ: : മലര്‍വാടി – ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷങ്ങള്‍ ഭിന്നശേഷിക്കാരോടൊപ്പം എന്ന തലക്കെട്ടില്‍ ലോയിഡാന്‍സ് അക്കാദമിയുടെ സഹകരണത്തോടെ മലര്‍വാടി റയ്യാന്‍ സോണ്‍ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ദിന പ്രത്യേക പരിപാടിയുടെ രണ്ടാമത് എഡിഷന്റെ സംഘാടക സമിതി രൂപീകരിച്ചു.

സി.ഐ.സി. റയ്യാന്‍ സോണല്‍ പ്രസിഡന്റ് സുധീര്‍ ടി.കെ. അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനറായി അബ്ദുല്‍ ജലീല്‍ എം. എം നെ തിരഞ്ഞെടുത്തു, ഫൈനാന്‍സ് കണ്‍വീനര്‍മാര്‍: സാജിദ് എം.സി, അസ്ഹര്‍ അലി, ഹാരിസ് കെ , കണ്‍വീനര്‍മാര്‍: അനൂപ്, കുഞ്ഞിമുഹമ്മദ്, ഷാഹിദ, അന്‍വര്‍, ശറഫുദ്ധീന്‍, വിവിധ വകുപ്പ് കോഡിനേറ്റര്‍മാരായി സനില ശറഫുദ്ധീന്‍, താഹിര്‍, റഫീഖ് പി.സി , സബീന, യൂനുസ് സലിം, ഷിബു, ശബാന ഷാഫി, സിദ്ദിഖ് വേങ്ങര, മുഹമ്മദ് റഫീഖ്, സര്‍താജ്, ഫഹദ് ഇ.കെ, സാജിര്‍, എന്നിവരെയും തിരഞ്ഞെടുത്തു.

ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഒത്ത് കൂടാനും സന്തോഷം പങ്ക് വെക്കാനും അവരുടെ സര്‍ഗ വാസനകളും കഴിവുകളും പ്രദര്‍ശിപ്പിക്കാനും വേണ്ടി കഴിഞ്ഞ വര്‍ഷം വിജയകരമായി ഒരുക്കിയ പരിപാടിയുടെ രണ്ടാമത്തു എഡിഷന്‍ ഫെബ്രുവരി 13 ന് ലോയിഡന്‍സ് അക്കാദമിയില്‍ വെച്ച് നടക്കുക.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ഖത്തറില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരായ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക് 55442789 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!