‘ദി ചോയ്‌സ് ഈസ് യുവേഴ്‌സ് ‘ ദേശീയ കായിക ദിന പ്രമേയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഫെബ്രുവരി 13 ന് നടക്കുന്ന പതിമൂന്നാം ദേശീയ കായിക ദിനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ‘ദി ചോയ്‌സ് ഈസ് യുവേഴ്‌സ്’ എന്ന മുദ്രാവാക്യത്തിലായിരിക്കുമെന്ന് ദേശീയ കായിക ദിനാചരണ കമ്മിറ്റി അറിയിച്ചു.വ്യക്തികളുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ സ്പോര്‍ട്സിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നതെന്ന് കായിക യുവജന മന്ത്രിയുടെ ഉപദേഷ്ടാവും സമിതി തലവനുമായ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ മുസല്ലം അല്‍ ദോസരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ദി ചോയ്‌സ് ഈസ് യുവേഴ്‌സ്’ എന്ന മുദ്രാവാക്യം തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി എന്ന നിലയില്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മന്ത്രാലയത്തിന്റെ സന്ദേശമാണ് അടയാളപ്പെടുത്തുന്നത് അദ്ദേഹം വിശദീകരിച്ചു.
2024 ലെ ദേശീയ കായിക ദിനത്തിന്റെ അംബാസഡര്‍മാരായി വൈവിധ്യമാര്‍ന്ന കായിക ശ്രേണികളിലുള്ള നിരവധി യുവ കായിക താരങ്ങളെ തിരഞ്ഞെടുത്തതായി അല്‍ ദോസരി പറഞ്ഞു.രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത് എല്ലാവര്‍ക്കും പങ്കെടുക്കാനും ദിവസത്തെ പ്രവര്‍ത്തനങ്ങളില്‍ ആസ്വദിക്കാനും അനുവദിക്കുന്ന വിധത്തിലാണ്.
250 സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ സ്പോര്‍ട്സ് ദിനത്തില്‍ പങ്കെടുക്കും.